ദിവ്യശില്‍പിയായി അറിയപ്പെടുന്ന വിശ്വകര്‍മ്മാവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വിശ്വകര്‍മ ജയന്തി. ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ആയുധങ്ങളും വാഹനങ്ങളും കൊട്ടാരങ്ങളും ഉള്‍പ്പെടെ എല്ലാത്തിന്റെയും സ്രഷ്ടാവാണ് വിശ്വകര്‍മ്മാവ്. എല്ലാ വര്‍ഷവും വിശ്വകര്‍മ ഭഗവാന്റെ ജന്മദിനം വിശ്വകര്‍മ ജയന്തിയായി ആഘോഷിക്കുന്നു.
വിശ്വകര്‍മ്മാവ്
ലോകത്തിലെ ആദ്യത്തെ എഞ്ചിനീയറും വാസ്തുശില്പിയുമാണ് ഭഗവാന്‍ വിശ്വകര്‍മ്മാവ് എന്ന് പറയപ്പെടുന്നു. ഇന്ദ്രപുരി, ദ്വാരക, ഹസ്തിനപുരി, സ്വര്‍ഗലോകം, ലങ്ക, ജഗന്നാഥപുരി, ശിവശങ്കരന്റെ ത്രിശൂല്‍, വിഷ്ണു ഭഗവാന്റെ സുദര്‍ശന ചക്രം എന്നിവ നിര്‍മ്മിച്ചത് അദ്ദേഹമാണെന്നാണ് വിശ്വാസം. വാസ്തുദേവന്റെ മകനാണ് വിശ്വകര്‍മ്മാവ് എന്ന് വിശ്വസിക്കപ്പെടുന്നു.
ജ-ഗദ് സ്രഷ്ടാവായ വിശ്വകര്‍മ്മാവിന്‍റെ ജ-യന്തി ഭരതത്തില്‍ പലയിടത്തും ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നു.
ഭാരതത്തിലെ 5,60,000 ഗ്രാമങ്ങളിലെ 2 കോടിയോളം വരുന്ന വിശ്വകര്‍മ്മജ-രും തൊഴിലാളികളും സെപ്തംബര്‍ 17 വിശ്വകര്‍മ്മ ദിനമായും ദേശീയ തൊഴിളാലി ദിനമായും ആചരിച്ചു പോരുന്നു.
ഭാദ്ര ശുദ്ധ പഞ്ചമി - ഋഷിപഞ്ചമി - ദിനമാണ് വിശ്വ കര്‍മ്മ ജ-യന്തി ദിനമായി അറിയപ്പെടുന്നതെങ്കിലും ദേശീയ തൊഴിലാളി ദിനം ആചരിക്കുന്നത് കൊണ്ടാണ് അത് സ്ഥിരമായി സെപ്തംബര്‍ 17 എന്നാക്കിയത്.
നാളിലും വിശ്വകര്‍മ ജയന്തി ആഘോഷിക്കാറുണ്ട്. ഭാദ്രമാസത്തിലെ വെളുത്തപക്ഷ പഞ്ചമി നാളില്‍ ലോക സൃഷ്ടാവായ വിശ്വകര്‍മ ദേവന്‍ സ്വപുത്രന്മാരായ മനു,മയ,ത്വഷ്ട, ശില്‍പി, വിശ്വജ്ഞ എന്നീ പഞ്ചഋഷികള്‍ക്ക് തന്‍റെ വിശ്വസ്വരൂപം ദര്‍ശനം നല്‍കി അനുഗ്രഹിച്ചതിന്‍റെ സ്മരണ പുതുക്കിയാണ് ഋഷിപഞ്ചമി കൊണ്ടാടുക.
No comments:
Post a Comment