Thursday, 15 September 2022

ഇന്ന് ദേശീയ എഞ്ചിനിയേഴ്‌സ് ദിനം; മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനം


ആധുനിക ഇന്ത്യ അഭിമാനത്തോടെ ഓർക്കുന്ന എഞ്ചിനീയർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 നാണ് ഇന്ത്യ ദേശീയ എഞ്ചിനീയർ ദിനമായി ആഘോഷിക്കുന്നത്. ഇന്ത്യയ്ക്കൊപ്പം, ശ്രീലങ്കയിലും ടാൻസാനിയയിലും സെപ്റ്റംബർ 15 എഞ്ചിനീയർ ദിനമായി ആഘോഷിക്കുന്നുണ്ട്.

എഞ്ചിനീയറിംഗ് മേഖലയിൽ വിലപ്പെട്ട സംഭാവനകൾ അദ്ദേഹം നൽകി.എഞ്ചിനീയറിംഗ് മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് പുറമെ, ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് ഇന്ത്യ (IEI) പ്രകാരം "ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണത്തിന്റെ മുൻഗാമി" എന്നും അദ്ദേഹം വിളിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ, "ഇന്ത്യയെ പുനർനിർമ്മിക്കുന്നു", "ഇന്ത്യയുടെ ആസൂത്രിത സമ്പദ്‌വ്യവസ്ഥ" എന്നിവ യഥാക്രമം 1920 ലും 1934 ലും പ്രസിദ്ധീകരിച്ചു. മൈസൂർ ദിവാനായിരിക്കെ 1915-ൽ നൈറ്റ് പുരസ്‌കാരം ലഭിച്ച അദ്ദേഹത്തിന് 1955-ൽ ഭാരതരത്‌ന ലഭിച്ചു.

 ഇന്ത്യയില്‍ ഇന്നു കാണുന്ന പല വലിയ പദ്ധതികളുടെയും ബുദ്ധികേന്ദ്രം വിശ്വേശ്വരയ്യ ആണ്. 1955 ല്‍ രാഷ്ട്രം അദ്ദേഹത്തെ ഭാരത രത്നം നല്‍കി ആദരിച്ചു. കര്‍ണ്ണാടകത്തിലെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളും ഇന്ന് പ്രവര്‍ത്തിക്കുന്നത് വിശ്വേശ്വരയ്യയുടെ പേരില്‍ ബെല്‍ഗാമില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റിയുടെ കീഴിലാണ് (വിശ്വെശ്വരയ്യ ടെക്നോളജ-ിക്കല്‍ യൂണിവേഴ്സിറ്റി, ബെല്‍ഗാം).


ഇന്ത്യ കണ്ട പ്രായോഗിക ബുദ്ധിയുള്ള എഞ്ചിനീയര്‍ ആയിരുന്നു മോക്ഷഗുണ്ടം വിശ്വേശ്വരയ്യ. ലളിതമായ വിദ്യകളിലൂടെ ദുഷ്കരമായ പല എഞ്ചിനീയറിംഗ് വിരുതുകളും അദ്ദേഹം പ്രയോഗിച്ചുകാണിച്ചു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യയത്തിന് ചുരുങ്ങിയ ചെലവില്‍ ജലസേചനം, റോഡ് നിര്‍മ്മാണം, അഴുക്കുചാല്‍ നിര്‍മ്മാണം എന്നീ കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്നദ്ദേഹം നിര്‍ദ്ദേശിച്ചു.


1912 ൽ മൈസൂർ ദിവാനായിരുന്നു മോക്ഷഗുണ്ടം വിശ്വേശ്വരയ്യ.ആധുനിക മൈസൂറിന്റെ ശിൽപ്പികൂടിയായ വിശ്വേശ്വരയ്യയുടെ ഓർമ്മ പുതുക്കുക,എൻജിനീയറിങ് മേഖലയിലെ അർപ്പണ ബോധം ഊട്ടി ഉറപ്പിക്കുക എന്നിവയാണ് ഈ ദിനാചരണത്തിൻറെ ലക്‌ഷ്യം. കൊൽക്കത്ത ആസ്ഥാനമായ ഇൻസ്റ്റിട്യൂഷൻ ഓഫ് എഞ്ചിനിയേഴ്സിന്റെ നേതൃത്വത്തിലാണ് ഈ ദിനം ആചരിക്കുന്നത്.


1962 ഏപ്രില്‍ 12 ന് തൊണ്ണൂറ്റി നൂറ്റി ഒന്നാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. വാസ്തവത്തില്‍ ആന്ധ്രാ സ്വദേശിയാണ് വിശ്വേശ്വരയ്യ. പ്രകാശം ജ-ില്ലയിലെ ഗിഡ്ഡല്ലൂരിലാണ് മോക്ഷഗുണ്ടം ഗ്രാമം. അവിടെ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കര്‍ണ്ണാടകത്തിലേക്ക് കുടിയേറിയവരാണ് വിശ്വേശ്വരയ്യായുടെ പൂര്‍വികര്‍.


സംസ്കൃത പണ്ഡിതനും ഹിന്ദു ധര്‍മ്മ പാരംഗതനും ആയുര്‍ വേദ ഡോകറുമായിരുന്ന ശ്രീനിവാസ ശാസ്ത്രിയുടെയും വെങ്കച്ചമ്മയുടെയും മകനായിരുന്നു. ബാംഗ്ളൂരിന് 40 കിലോമീറ്റര്‍ അകലെയുള്ള മുഡ്ഡനഹള്ളി ഗ്രാമത്തിലാണ് വിശ്വേശ്വരയ്യ പിറന്നത് (1861 സെപ്തംബര്‍ 15ന്) .


മദ്രാസ് സര്‍വകലാശാലയില്‍ നിന്നും 1881 ല്‍ ബി.എ ബിരുദം നേടിയ വിശ്വേശ്വരയ്യ പുനെയിലെ കോളേജ് ഓഫ് സയന്‍സില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. മുംബെയിലെ പൊതുമരാമത്ത് വകുപ്പിലാണ് ആദ്യം ജോലിക്ക് ചേര്‍ന്നത്. പിന്നീടദ്ദേഹം ഇന്ത്യന്‍ ഇറിഗേഷന്‍ കമ്മീഷനിലേക്ക് മാറി. അവിടെ ജോലിയിലിരിക്കെ ഡെക്കാണ്‍ പീഢഭൂമിക്ക് പറ്റിയ സവിശേഷമായ ഒരു ജലസേചന സംപ്രദായം അദ്ദേഹം ആവിഷ്കരിച്ചു.

1 comment:

Kalamela logo 2024-25