ദിവ്യശില്‍പിയായി അറിയപ്പെടുന്ന വിശ്വകര്‍മ്മാവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വിശ്വകര്‍മ ജയന്തി. ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ആയുധങ്ങളും വാഹനങ്ങളും കൊട്ടാരങ്ങളും ഉള്‍പ്പെടെ എല്ലാത്തിന്റെയും സ്രഷ്ടാവാണ് വിശ്വകര്‍മ്മാവ്. എല്ലാ വര്‍ഷവും വിശ്വകര്‍മ ഭഗവാന്റെ ജന്മദിനം വിശ്വകര്‍മ ജയന്തിയായി ആഘോഷിക്കുന്നു.
Saturday, 17 September 2022
ഇന്ന് വിശ്വകര്‍മ്മ ജയന്തി-ദേശീയ തൊഴിലാളി ദിനം
ദിവ്യശില്‍പിയായി അറിയപ്പെടുന്ന വിശ്വകര്‍മ്മാവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വിശ്വകര്‍മ ജയന്തി. ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ആയുധങ്ങളും വാഹനങ്ങളും കൊട്ടാരങ്ങളും ഉള്‍പ്പെടെ എല്ലാത്തിന്റെയും സ്രഷ്ടാവാണ് വിശ്വകര്‍മ്മാവ്. എല്ലാ വര്‍ഷവും വിശ്വകര്‍മ ഭഗവാന്റെ ജന്മദിനം വിശ്വകര്‍മ ജയന്തിയായി ആഘോഷിക്കുന്നു.
Friday, 16 September 2022
ഇന്ന് ലോക ഓസോണ്‍ ദിനം
ഇന്ന് (സെപ്തംബര്‍ 16 ) ലോക ഓസോണ്‍ ദിനം. 1988ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി യോഗത്തിലാണ് ഓസോണ്‍ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബര്‍ 16ന് മോണ്‍ട്രിയോളില്‍ ഉടമ്പടി ഒപ്പുവച്ചു. ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ നിര്‍മ്മാണവും ഉപയോഗവും കുറയ്ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.
യു.എന്‍ 1994 മുതലാണ് ഓസോണ്‍ ദിനം ആചരിച്ചു തുടങ്ങിയത്. ഭൂമിയുടെ സംരക്ഷണ കവചമായ ഓസോണ്‍ പാളിയെ നാശത്തില്‍നിന്ന് സംരക്ഷിക്കുക, അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളായിരുന്നു അതിനു പിന്നില്‍. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍മൂലം അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടായെന്ന കണ്ടത്തെലിനത്തെുടര്‍ന്നാണ് ഓസോണ്‍ ദിനം ആചരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചത്.
ഭൂമിയിലെ ജീവന് കരുതലായി പ്രപഞ്ചം തന്നെ നിലനിർത്തുന്ന രക്ഷാകവചമാണ് ഓസോണ്‍ പാളി. സൂര്യനിൽ നിന്നും വരുന്ന അതിതീവ്ര രശ്മികളെ ഭൂമിയിൽ നേരിട്ട് പതിക്കുന്നതിൽ നിന്നും അത് സംരക്ഷിക്കുന്നു.
കൈകോര്‍ക്കാം ഭൂമിയുടെ ഭാവിയ്ക്കായി.....
ഭൂമിയെയും സകല ജീവജാലങ്ങളെയും പൊതിഞ്ഞുസൂക്ഷിക്കുന്ന ഒരു രക്ഷാകവചമാണ് ഓസോൺ. സൂര്യനില്‍ നിന്നെത്തുന്ന ജീവന് ഭീഷണിയായ ചില രശ്മികളുണ്ട്. അവയില്‍നിന്നും നമ്മെ സംരക്ഷിച്ചുനിര്‍ത്തുന്ന കുടയായി ഓസോണ്‍പാളി പ്രവർത്തിക്കുന്നു. എന്തു വില നൽകിയും ഓസോൺപാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കൽക്കൂടി ലോകം പ്രതിജ്ഞ ചെയ്യുന്ന ദിവസവും കൂടിയാണിന്ന്
Thursday, 15 September 2022
ഇന്ന് ദേശീയ എഞ്ചിനിയേഴ്‌സ് ദിനം; മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനം
ആധുനിക ഇന്ത്യ അഭിമാനത്തോടെ ഓർക്കുന്ന എഞ്ചിനീയർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 നാണ് ഇന്ത്യ ദേശീയ എഞ്ചിനീയർ ദിനമായി ആഘോഷിക്കുന്നത്. ഇന്ത്യയ്ക്കൊപ്പം, ശ്രീലങ്കയിലും ടാൻസാനിയയിലും സെപ്റ്റംബർ 15 എഞ്ചിനീയർ ദിനമായി ആഘോഷിക്കുന്നുണ്ട്.
എഞ്ചിനീയറിംഗ് മേഖലയിൽ വിലപ്പെട്ട സംഭാവനകൾ അദ്ദേഹം നൽകി.എഞ്ചിനീയറിംഗ് മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് പുറമെ, ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് ഇന്ത്യ (IEI) പ്രകാരം "ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണത്തിന്റെ മുൻഗാമി" എന്നും അദ്ദേഹം വിളിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ, "ഇന്ത്യയെ പുനർനിർമ്മിക്കുന്നു", "ഇന്ത്യയുടെ ആസൂത്രിത സമ്പദ്‌വ്യവസ്ഥ" എന്നിവ യഥാക്രമം 1920 ലും 1934 ലും പ്രസിദ്ധീകരിച്ചു. മൈസൂർ ദിവാനായിരിക്കെ 1915-ൽ നൈറ്റ് പുരസ്‌കാരം ലഭിച്ച അദ്ദേഹത്തിന് 1955-ൽ ഭാരതരത്‌ന ലഭിച്ചു.
ഇന്ത്യയില്‍ ഇന്നു കാണുന്ന പല വലിയ പദ്ധതികളുടെയും ബുദ്ധികേന്ദ്രം വിശ്വേശ്വരയ്യ ആണ്. 1955 ല്‍ രാഷ്ട്രം അദ്ദേഹത്തെ ഭാരത രത്നം നല്‍കി ആദരിച്ചു. കര്‍ണ്ണാടകത്തിലെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളും ഇന്ന് പ്രവര്‍ത്തിക്കുന്നത് വിശ്വേശ്വരയ്യയുടെ പേരില്‍ ബെല്‍ഗാമില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റിയുടെ കീഴിലാണ് (വിശ്വെശ്വരയ്യ ടെക്നോളജ-ിക്കല്‍ യൂണിവേഴ്സിറ്റി, ബെല്‍ഗാം).
ഇന്ത്യ കണ്ട പ്രായോഗിക ബുദ്ധിയുള്ള എഞ്ചിനീയര്‍ ആയിരുന്നു മോക്ഷഗുണ്ടം വിശ്വേശ്വരയ്യ. ലളിതമായ വിദ്യകളിലൂടെ ദുഷ്കരമായ പല എഞ്ചിനീയറിംഗ് വിരുതുകളും അദ്ദേഹം പ്രയോഗിച്ചുകാണിച്ചു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യയത്തിന് ചുരുങ്ങിയ ചെലവില്‍ ജലസേചനം, റോഡ് നിര്‍മ്മാണം, അഴുക്കുചാല്‍ നിര്‍മ്മാണം എന്നീ കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്നദ്ദേഹം നിര്‍ദ്ദേശിച്ചു.
1912 ൽ മൈസൂർ ദിവാനായിരുന്നു മോക്ഷഗുണ്ടം വിശ്വേശ്വരയ്യ.ആധുനിക മൈസൂറിന്റെ ശിൽപ്പികൂടിയായ വിശ്വേശ്വരയ്യയുടെ ഓർമ്മ പുതുക്കുക,എൻജിനീയറിങ് മേഖലയിലെ അർപ്പണ ബോധം ഊട്ടി ഉറപ്പിക്കുക എന്നിവയാണ് ഈ ദിനാചരണത്തിൻറെ ലക്‌ഷ്യം. കൊൽക്കത്ത ആസ്ഥാനമായ ഇൻസ്റ്റിട്യൂഷൻ ഓഫ് എഞ്ചിനിയേഴ്സിന്റെ നേതൃത്വത്തിലാണ് ഈ ദിനം ആചരിക്കുന്നത്.
1962 ഏപ്രില്‍ 12 ന് തൊണ്ണൂറ്റി നൂറ്റി ഒന്നാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. വാസ്തവത്തില്‍ ആന്ധ്രാ സ്വദേശിയാണ് വിശ്വേശ്വരയ്യ. പ്രകാശം ജ-ില്ലയിലെ ഗിഡ്ഡല്ലൂരിലാണ് മോക്ഷഗുണ്ടം ഗ്രാമം. അവിടെ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കര്‍ണ്ണാടകത്തിലേക്ക് കുടിയേറിയവരാണ് വിശ്വേശ്വരയ്യായുടെ പൂര്‍വികര്‍.
സംസ്കൃത പണ്ഡിതനും ഹിന്ദു ധര്‍മ്മ പാരംഗതനും ആയുര്‍ വേദ ഡോകറുമായിരുന്ന ശ്രീനിവാസ ശാസ്ത്രിയുടെയും വെങ്കച്ചമ്മയുടെയും മകനായിരുന്നു. ബാംഗ്ളൂരിന് 40 കിലോമീറ്റര്‍ അകലെയുള്ള മുഡ്ഡനഹള്ളി ഗ്രാമത്തിലാണ് വിശ്വേശ്വരയ്യ പിറന്നത് (1861 സെപ്തംബര്‍ 15ന്) .
മദ്രാസ് സര്‍വകലാശാലയില്‍ നിന്നും 1881 ല്‍ ബി.എ ബിരുദം നേടിയ വിശ്വേശ്വരയ്യ പുനെയിലെ കോളേജ് ഓഫ് സയന്‍സില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. മുംബെയിലെ പൊതുമരാമത്ത് വകുപ്പിലാണ് ആദ്യം ജോലിക്ക് ചേര്‍ന്നത്. പിന്നീടദ്ദേഹം ഇന്ത്യന്‍ ഇറിഗേഷന്‍ കമ്മീഷനിലേക്ക് മാറി. അവിടെ ജോലിയിലിരിക്കെ ഡെക്കാണ്‍ പീഢഭൂമിക്ക് പറ്റിയ സവിശേഷമായ ഒരു ജലസേചന സംപ്രദായം അദ്ദേഹം ആവിഷ്കരിച്ചു.
Wednesday, 14 September 2022
ഇന്ന് ചട്ടമ്പി സ്വാമി ജയന്തി
ഇന്ന് നവോത്ഥാന നായകൻ ചട്ടമ്പി സ്വാമിയുടെ 169 ജയന്തി. 1853 ആഗസ്റ്റ് 25 ന് ചിങ്ങമാസത്തിലെ ഭരണി നാളിലായിരുന്നു തിരുവനന്തപുരം കണ്ണമ്മൂലയിൽ വാസുദേവ ശർമ്മയുടേയും നങ്ങമ്മയുടെയും മകനായി ഉള്ളൂർകോട് എന്ന നായർ തറവാട്ടിൽ ചട്ടമ്പിസ്വാമിയുടെ ജനനം. ആദ്യം അയ്യപ്പനെന്നും പിന്നീട് കുഞ്ഞനെന്ന വിളിപ്പേരിലുമാണ് ചട്ടമ്പിസ്വാമികൾ അറിയപ്പെട്ടിരുന്നത്. കൊല്ലൂർ മഠത്തിലെ പരിചാരകനായി അമ്മയോടൊപ്പം കഴിഞ്ഞിരുന്ന കുഞ്ഞൻ അവിടെ പഠിപ്പിക്കാൻ വന്നിരുന്ന ശാസ്ത്രികളുടെ ക്ലാസ്സുകൾ പുറത്ത് നിന്ന് കേട്ട് പഠിച്ചാണ് ബാല്യത്തിൽ വിദ്യാഭ്യാസം നേടിയത്.
പിന്നീട് പേട്ടയിൽ രാമൻപിള്ളയാശാന്റെ കളരിയിൽ ചേർന്ന് സംസ്‌കൃതം പഠിക്കാൻ അവസരം കിട്ടി. അവിടെ വെച്ചാണ് ‘ചട്ടമ്പി’ എന്ന പേര് ലഭിക്കുന്നത്. ക്ലാസ്സ് ലീഡറുടെ ചുമതലയുണ്ടായിരുന്നതിനാലാണ് ചട്ടമ്പി ( ചട്ടം അൻപുക, നടപ്പിൽ വരുത്തുക) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങിയത്. പിന്നീട് ജീവിതാവസാനം വരെ സ്വാമി ആ പേര് വിനയത്തിന്റെ പര്യായമായി കൊണ്ടു നടന്നു. അവധൂതഗുരുവില്‍ നിന്നും മന്ത്രദീക്ഷ സ്വീകരിച്ച് സിദ്ധിവരുത്തിയ സ്വാമികള്‍ സ്വയം വിദ്യകള്‍ ആര്‍ജ്ജിക്കുന്നതോടൊപ്പം ഉത്തമരായ ജിജ്ഞാസുക്കളെ പ്രോത്സാഹിപ്പിക്കാനും പ്രയത്‌നിച്ചു.
നീലകണ്ഠ തീർത്ഥപാദ സ്വാമികൾ, വാഴൂർ തീർത്ഥപാദാശ്രമം, എഴുമറ്റൂർ പരമഭട്ടാരാശ്രമം എന്നീ ആശ്രമങ്ങളുടെ സ്ഥാപകൻ തീർത്ഥപാദ സ്വാമികൾ എന്നിവർ ചട്ടമ്പി സ്വാമികളുടെ സന്യാസ ശിഷ്യന്മാരാണ്. വേദാധികാര നിരൂപണം, അദ്വൈത ചിന്താപദ്ധതി, ആദിഭാഷ, ക്രിസ്തുമതച്ഛേദനം, അദ്വൈത ചിന്താപദ്ധതി, വേദാന്തസാരം തുടങ്ങിയ കൃതികൾ ചട്ടമ്പിസ്വാമികളുടേതാണ്.
Sunday, 11 September 2022
വിശ്വവിജയദിനം-സെപ്റ്റംബർ 11
1893 സപ്തംബര്‍ 11-ാം തീയതിയാണ് ചിക്കാഗോ പ്രസംഗം. ഈ പ്രസംഗത്തിലൂടെ സ്വാമിജിക്ക് ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ലോകത്തിനു കാണിച്ചുകൊടുക്കുവാന്‍ കഴിഞ്ഞു. വേദോപനിഷത്തുക്കളിലെ മഹത്തായ തത്വങ്ങള്‍ വിശദീകരിച്ചപ്പോള്‍ സദസ്സ് അത്ഭുതസ്തബധരായി ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചിരുന്നു.
സ്വാമി വിവേകാനന്ദന്റെ പ്രസംഗം അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ചു. സ്വാമിജി പ്രസംഗിക്കാന്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞാല്‍ ജനങ്ങള്‍ അവിടെ തടിച്ചു കൂടുമായിരുന്നു. അത്രമേല്‍ ജനങ്ങളെ ആകര്‍ഷിക്കുവാനുള്ള കഴിവുണ്ടായിരുന്നു സ്വാമിജിയുടെ പ്രസംഗത്തിന്.
ചിക്കാഗോവിലെ ലോകമതമഹാസമ്മേളനത്തിന് പല രാജ്യങ്ങളില്‍ നിന്നും പല മതങ്ങളുടേയും പ്രതിനിധികള്‍ ഉണ്ടായിരുന്നു. വാഗ്മികളായ മതപ്രതിനിധികള്‍ അവരവരുടെ മതങ്ങളുടെ മേന്മയെ ചൂണ്ടിക്കാട്ടി സംസാരിച്ചു.
സ്വാമിജിയുടെ കയ്യില്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗമൊന്നും ഉണ്ടായിരുന്നില്ല. വിദ്യാസ്വരൂപിണിയായ സരസ്വതീദേവിയേയും ഗുരുവര്യനായ ശ്രീരാമകൃഷ്ണദേവനേയും സ്മരിച്ചുകൊണ്ട് സ്വാമിജി പ്രസംഗമാരംഭിച്ചു.
”അമേരിക്കയിലെ സഹോദരി സഹോദരന്മാരെ” എന്നാണ് തുടങ്ങിയത്. സ്വാമിജിയുടെ പ്രസംഗം സദസ്സിനെ രോമാഞ്ചം കൊള്ളിച്ചു. ശ്രോതാക്കള്‍ കൈയടിച്ച് ഹര്‍ഷാരവം മുഴക്കി. സ്വാമിജിയുടെ സ്‌നേഹപൂര്‍ണ്ണമായ വാക്കുകള്‍ സാഹോദര്യത്തിന്റെ സന്ദേശം പരത്തി. പണ്ഡിതന്മാരും വാഗ്മികളും സ്വാമിജിയുടെ മഹത്വത്തെ സമ്മതിച്ച് ആദരിച്ചു.
അമേരിക്കയില്‍ നിന്ന് സ്വാമിജി ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ചെന്നിടത്തെല്ലാം ഒരു മഹാപുരുഷനായി അദ്ദേഹം വാഴ്ത്തപ്പെട്ടു. രാജ്യഭക്തനായ സന്യാസി എന്ന നിലയിലും അദ്ദേഹത്തിന്റെ കീര്‍ത്തി പരുന്നു.
സകലമതസാഹോദര്യം ആഹ്വാനം ചെയ്ത സ്വാമിജിയുടെ വാക്കുകള്‍ ചിന്തകന്മാരേയും നേതാക്കളേയും പുളകം കൊള്ളിച്ചു. അയിത്തം, ജാതിഭേദങ്ങള്‍ തുടങ്ങിയ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ദുരീകരിക്കുവാന്‍ പുതിയ വിദ്യാഭ്യാസ പദ്ധതി കൂടിയേ കഴിയൂ എന്നു സ്വാമിജി പറഞ്ഞു
Monday, 5 September 2022
സെപ്റ്റംബര്‍ - 5 അധ്യാപക ദിനം.
1961 മുതൽ സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനമായി ആഘോഷിച്ചുവരുന്നു. പ്രശസ്തനായ അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്ത്വചിന്തകനുമായിരുന്ന ഡോ. സർവ്വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്.
ഡോ. എസ് രാധാകൃഷ്ണൻ രാഷ്ട്രപതി ആയപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ച്, തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഒരു ആഘോഷമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും അതിനുള്ള അനുവാദം നൽകണമെന്നും അപേക്ഷിച്ചു. പക്ഷേ അദ്ദേഹമത് സ്നേഹപൂർവ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം ഇത്തരത്തിൽ ആഘോഷിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ താൽപര്യമുണ്ടായിരുന്നില്ല. പക്ഷെ അവർ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ അവരുടെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം അവരോട് പറഞ്ഞു, "നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ സെപ്റ്റംബർ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിന് പകരം മുഴുവൻ അദ്ധ്യാപകർക്കും വേണ്ടി അദ്ധ്യാപക ദിനമായി ആഘോഷിച്ചു കൂടേ." തന്റെ ജന്മദിനം തനിക്കുവേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ മുഴുവൻ അദ്ധ്യാപകർക്കും വേണ്ടി നീക്കിവയ്ക്കാൻ അദ്ദേഹം തയ്യാറായി.അങ്ങനെയാണ് സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനമായി തിരഞ്ഞെടുത്തത്.
-
ആസ്ട്രോ-വിഷന്‍ ലൈഫ് സൈന്‍ മിനി – സൌജന്യ മലയാളം ജാതകം ഡൌണ്‍ലോഡ് Operating system requirements: MS...
-
ഇന്ത്യന്‍ ഹോക്കിയുടെ അഭിമാനമായ മേജര്‍ ധ്യാന്‍ചന്ദ് ഗോളുകള്‍ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവുകള്‍ കൊണ്ടാണ് ഹോക്കി ചരിത്രത്തിന്റെ ഭാഗമായിത്തീര...