“നവീന ഭാരതം ഉടലെടുക്കട്ടെ ! കലപ്പയുമേന്തി കര്‍ഷകന്റെ കുടിലില്‍ നിന്ന് - ചെരുപ്പുകുത്തികളുടെ , തൂപ്പുകാരുടെ , മീന്‍ പിടുത്തക്കാരുടെ ചാളകളില്‍ നിന്ന് - നവീന ഭാരതം ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ ! ഉയരട്ടെ- വഴിയരികില്‍ പാക്കും കടലയും വില്‍ക്കുന്നവരുടെ ഇടയില്‍ നിന്ന് , ചെറുകടകളില്‍ നിന്ന് ! അവതരിക്കട്ടെ, ചന്തകളില്‍ , അങ്ങാടികളില്‍ , പണിപ്പുരയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഇടയില്‍ നിന്ന് , നാട്ടിലും കാട്ടിലും മേട്ടിലും അദ്ധ്വാനിക്കുന്നവരുടെ ഇടയില്‍ നിന്ന് .ഇവര്‍ ഒരുപിടിച്ചോറുണ്ട് ഉലകം കിടുക്കാന്‍ കെല്‍പ്പുള്ളവരാണ് . അരവയര്‍ നിറഞ്ഞാല്‍ ഇവരുടെ ശക്തി ത്രൈലോക്യം ജയിക്കും .“
ദരിദ്രജനകോടികളില്‍ നിന്നായിരിക്കണം നവഭാരതം ഉദിച്ചുയരേണ്ടതെന്ന് ദീര്‍ഘദര്‍ശനം ചെയ്ത, ഭാരതത്തിന്റെ അമരസന്താനത്തിന് ശതകോടി പ്രണാമങ്ങള്‍ !!!!!!!!
ദരിദ്രജനകോടികളില്‍ നിന്നായിരിക്കണം നവഭാരതം ഉദിച്ചുയരേണ്ടതെന്ന് ദീര്‍ഘദര്‍ശനം ചെയ്ത, ഭാരതത്തിന്റെ അമരസന്താനത്തിന് ശതകോടി പ്രണാമങ്ങള്‍ !!!!!!!!
No comments:
Post a Comment